ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ; കെ.പി.എ മജീദ്

കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.എ മജീദ് രംഗത്തെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.ടി ജലീലിന്റെതായി വരുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും. ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ എന്നും മജീദ് പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ ഭിന്നാഭിപ്രായമില്ല. എന്നാൽ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഏകാഭിപ്രായമാണ്. അതാണ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പറഞ്ഞത്. മുഈനലി തങ്ങളുടെ കാര്യം മാത്രമാണ് ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും കെ.പി.എ മജീദ് പറഞ്ഞു.

 

Comments: 0

Your email address will not be published. Required fields are marked with *