'ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടു വരണേ'; ജി വേണുഗോപാലിന്റെ പോസ്റ്റ്

‘ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടു വരണേ’; ജി വേണുഗോപാലിന്റെ പോസ്റ്റ്

സം​ഗീത പ്രേമികളുടെ പ്രിയ ​ഗായകനാണ് ജി ​വേണു​ഗോപാൽ. പതിറ്റാണ്ടുകളായുള്ള തന്റെ സം​ഗീത സപര്യ ഇന്നും തുടർന്ന് കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ വേണു​ഗോപാൽ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. യൂട്യൂബ് വെബ്‌സീരീസുകളിലൂടെ ശ്രദ്ധനേടിയ നേടിയ ശ്യാം മോഹന്റെ പാട്ടാണ് ​ഗായകൻ പങ്കുവച്ചിരിക്കുന്നത്. ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ഗാനമാണ് ശ്യാം പാടുന്നത്. “എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും!ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ…. കുറച്ച് പാഠങ്ങൾ പഠിപ്പി….. ഛേ…. പഠിക്കാനാ” എന്നാണ് വീഡിയോയ്ക്ക് ഒപ്പം വേണു​ഗോപാൽ കുറിച്ചത്. തൂവാനത്തുമ്പികളിൽ വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ പാട്ടാണിത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ സംഗീതം. വേണു​ഗോപാലിന്റെ ഈ രസകരമായ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരിക്കുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *