ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കി: പരാതിയുമായി കണ്ണൂർ സ്വദേശി

ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കിയെന്ന പരാതിയുമായി കണ്ണൂർ സ്വദേശി. കണ്ണൂർ ഇരിട്ടി സ്വദേശിയും തേഞ്ഞിപ്പാലത്തിനടുത്ത് നീരോൽപലത്തെ ടാക്സി ഡ്രൈവറുമായ പിടി ഗിൽബർട്ടാണ് പരാതിക്കാരൻ. തൻറെ ഭാര്യയെയും 13 കാരനായ മകനെയും നിർബന്ധിത മതപരിവർത്തനത്തിനായി കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ളാം സഭാ കേന്ദ്രത്തിൽ തടഞ്ഞുവച്ചതായി കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യ ജോലി ചെയ്തിരുന്ന ബേക്കറിയുടെ ഉടമയും മറ്റൊരു ജീവനക്കാരിയും ചേർന്ന് മതംമാറാൻ പണവും മറ്റും വാഗ്ദാനം ചെയ്തെന്നും, പ്രദേശത്തെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ളാം കേന്ദ്രത്തിലെത്തിച്ചതെന്നും ഹേബിയസ് കോർപസ് ഹർജിയിൽ ആരോപിക്കുന്നു. ഹർജി പരിഗണിച്ച കോടതി ഇരുവരെയും ഒരാഴ്ചയ്ക്കകം ഹാജരാക്കാൻ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോടും നിർദ്ദേശിച്ചു.ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് തൻറെ ഭാര്യയെയും മകനെയെും വീട്ടിൽ നിന്ന് കാണാതായതെന്ന് ഗിൽബർട്ട് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *