തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ടനായികയാണ് ഇല്യാന ഡിക്രൂസ്.തെലുങ്കിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ ഇല്യാന തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ഒട്ടനവധി സിനിമകളിൽ ഇല്യാന അഭിനയിച്ചു കഴിഞ്ഞു. മുംബൈയിൽ ജനിച്ച താരം വളർന്നതും പഠിച്ചതും ഗോവയിലാണ്

താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: പ്രമുഖ നടി

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ടനായികയാണ് ഇല്യാന ഡിക്രൂസ്.തെലുങ്കിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ ഇല്യാന തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ഒട്ടനവധി സിനിമകളിൽ ഇല്യാന അഭിനയിച്ചു കഴിഞ്ഞു. മുംബൈയിൽ ജനിച്ച താരം വളർന്നതും പഠിച്ചതും ഗോവയിലാണ്. 2006-ൽ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ ഡിക്രൂസ് ആദ്യമായി അരങ്ങേറ്റം കുറിച്ചു, ബോക്സോഫീസിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ തനിക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.ജീവിതത്തിലെ മോശം അവസ്ഥയിലായിരുന്നു അതെന്നും അതേസമയം താന്‍ ഈ പ്രശ്നം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ അസ്വസ്ഥത അനുഭവിച്ചുവെന്നും ഇലിയാന പറയുന്നു.

‘വളരെയധികം സെന്‍സിറ്റീവായൊരു വിഷയമയാണ്. എന്റെ ജീവിതത്തില്‍ വളരെ മോശം സമയമുണ്ടായിരുന്നു. ഞാന്‍ അന്ന് പലതും ചിന്തിച്ചിരുന്നു. എന്നാല്‍ അത് ശരീരവുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നില്ല. രണ്ടും രണ്ട് വ്യത്യസ്തമായ വിഷയങ്ങളാണ്. അത് രണ്ടിനേയും ഒരുമിച്ച് ചേര്‍ത്ത് വച്ചത് എനിക്ക് ഇഷ്ടമായില്ല. ഓ അവള്‍ക്ക് ശാരീരിക പ്രശ്നമുള്ളത് കൊണ്ടാണെന്ന് പറയും. അല്ല. ഒരാള്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നതിനെ ചെറുതാക്കരുത്’- ഇല്യാനയുടെ വാക്കുകൾ.

ഇൻസ്റ്റാഗ്രാമിൽ പത്തുലക്ഷത്തിലധികംഫോള്ളോവേഴ്‌സുള്ള ഇല്യാനയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ഇൻസ്റ്റന്റ് ഹിറ്റടിക്കാറുണ്ട്. നേരത്തെ തനിക്ക് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറയാൻ ധൈര്യം കാണിച്ച അഭിനേത്രിയാണ് ഇല്യാന. സിനിമയിൽ മികച്ച വേഷം ലഭിക്കാൻ നിർമാതാക്കൾക്കും മറ്റും ഒപ്പം പങ്കിടേണ്ട അവസ്ഥ നടിമാർക്ക് ഉണ്ടാകുന്നുണ്ടെന്നും. ഇത്തരത്തിൽ ചതിയിൽപ്പെട്ട നിരവധി പേരെ തനിക്ക് അറിയാമെന്നും ഇല്യാന പറഞ്ഞിരുന്നു.ഇത് ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *