അവശേഷിക്കുന്ന വീടും വില്‍പ്പനക്ക്​ വെച്ച്‌ ഇലോണ്‍​ മസ്​ക്​; വില കേട്ട് ഞെട്ടരുത്

277 കോടി രൂപ വിലയിട്ട്​ തന്റെ അവസാനത്തെ വീടും വില്‍പ്പനയ്​ക്ക്​ വെച്ചിരിക്കുകയാണ്​​​ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായ ഇലോണ്‍ മസ്​ക്​. കാലിഫോര്‍ണിയയിലെ ഹില്‍സ്‌ബറോയില്‍ സ്ഥിതിചെയ്യുന്ന 47 ഏക്കര്‍ ബേ ഏരിയ എസ്റ്റേറ്റും അത്യാഡംബര വീടുമാണ്​ മസ്​ക്​ 37.5 മില്യണ്‍ ഡോളറിന് വിറ്റൊഴിവാക്കാന്‍ ഒരുങ്ങിയിരിക്കുന്നത്​. സ്​പെയ്​സ്​ എക്​സ്​ സ്ഥാപകനും ടെസ്​ല ഉടമയുമായ മസ്​ക്​ ഈ വീടൊഴികെ തന്റെ ഉടമസ്ഥതയിലുള്ള മറ്റെല്ലാ വീടുകളും വിറ്റതായി ദിവസങ്ങള്‍ക്ക്​ മുമ്ബ്​ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ബേ ഏരിയയിലുള്ള​ തന്റെ വീടിനെ പ്രത്യേകതയുള്ള ഇടമെന്നും അത്​ വലിയൊരു കുടുംബത്തിന്​ വില്‍ക്കാനാണ്​ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞുകൊണ്ട്​ കഴിഞ്ഞ തിങ്കളാഴ്​ച്ചയും മസ്​ക് ട്വിറ്ററിലെത്തുകയുണ്ടായി.

കാലിഫോര്‍ണിയയിലെ ഹില്‍സ്‌ബറോയില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ മാളികയില്‍ 16,000 ചതുരശ്ര അടി ഇന്റീരിയര്‍ സ്​പേസുണ്ട്​, അതായത്​, ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ മൂന്നിലൊന്ന് വലുപ്പം. ആറ് ബെഡ്​റൂമുകളുള്ള വീട്ടില്‍ ഒരു ബോള്‍റൂം, വിരുന്നു മുറി, ഒരു പ്രൊഫഷണല്‍ അടുക്കള എന്നിവയുമുണ്ട് – 37.5 ദശലക്ഷം ഡോളര്‍ വില ചോദിക്കുന്ന ഒരു വീട്ടില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന എല്ലാതരം ഫാന്‍സി കാര്യങ്ങളും മസ്​കിന്റെ വീട്ടിലുണ്ടായിരിക്കും . സൗത്ത് ടെക്സാസിലെ ബോക ചികയില്‍ സ്പെയ്സ് എക്സിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്കാണ്​ മസ്ക് നിലവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്​. 2017ലായിരുന്നു മസ്​ക്​ വീട്​ സ്വന്തമാക്കിയത്​. അന്ന്​ 237 കോടി രൂപയായിരുന്നു ഈ മണി മാളികയ്ക്കായി മുടക്കിയത്​. നാല്​ നിലകളുള്ള ഈ വീടിന്റെ വിശാലമായ കാര്‍ പാര്‍ക്കിങ്​ ഏരിയ ബേസ്​മെന്‍റിലാണ്​. എട്ട്​ കാറുകള്‍​ അവിടെ പാര്‍ക്ക്​ ചെയ്യാം. മനോഹരമായ പൂന്തോട്ടവും അതിന്​ മധ്യത്തിലായി ഒരു സ്വിമ്മിങ്​ പൂളും വീട്ടിലുണ്ട്​.

Comments: 0

Your email address will not be published. Required fields are marked with *