ഞാൻ കറുപ്പാണ്,നിങ്ങൾക്കെന്താണ്? പൊട്ടിത്തെറിച്ച് പ്രിയ മണി

ഞാൻ കറുപ്പാണ്,നിങ്ങൾക്കെന്താണ്? പൊട്ടിത്തെറിച്ച് പ്രിയ മണി

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് പ്രിയ മണി.പരുത്തിവീരനിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രിയാണ് പ്രിയ മണി. നിരവധി കഥാപാത്രങ്ങൾക്കാണ് പ്രിയ ജീവൻ നൽകിയത്. സ്വാഭാവിക അഭിനയ തികവുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേത്രി. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റേതായ ഇടം കണ്ടെത്തിയ കലാകാരി. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തുടരുന്ന പ്രിയമണി ഫിറ്റ്നസിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കാറുണ്ട്. വ്യായാമം ചെയ്യുന്നത് തന്റെ മനസിന്റെ സന്തോഷത്തിന് വേണ്ടിയാണെന്ന് പ്രിയ മണി പറയുന്നു. പ്രിയ മണിയുടെ വാക്കുകൾ കഠിനമായ വര്‍ക്കൗട്ട് ചെയ്യണം എന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നാല്‍ സന്തോഷത്തോടെ ഇരിയ്ക്കുക എന്നത് വളരെ പ്രധാനമാണ്, അതിന് നിങ്ങള്‍ പ്ലസ് സൈസ് ആയാലും കുഴപ്പമില്ല. അതേ സമയം ഫോണില്‍ വെറുതേ ബ്രൗസ് ചെയ്ത് സമയം ചെലവഴിയ്ക്കുന്നതിന് പകരം ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാനായി സമയം ചെയലവഴിക്കാവുന്നതാണ്.അതുപോലെ നിറത്തിന്റെ പേരിലും ബോഡി ഷെയിമിങ് അനുഭവിച്ചിട്ടുണ്ട്. കറുപ്പിന് എന്താണ് കുഴപ്പം. ഞാന്‍ കറുത്ത നിറത്തിലാണ് എങ്കില്‍ സൗന്ദര്യം ഇല്ല എന്നാണോ. ഭഗവാന്‍ കൃഷ്ണന്‍ കറുപ്പല്ലേ. അത് എന്തൊരു സൗന്ദര്യമാണ്. കറുപ്പ് അഴകാണ്. അതുകൊണ്ട് ആരെയും നിറത്തിന്റെ പേരില്‍ അഭിസംബോധന ചെയ്യരുത്. ഹോ നിങ്ങള്‍ തടിച്ചു, അയ്യോ കറുത്തല്ലോ എന്നിങ്ങനെയുള്ള നെഗറ്റീവിറ്റ് പ്രചരിപ്പിയ്ക്കാതിരിയ്ക്കുക.അങ്ങനെ പറയുന്നവരുണ്ട് നമുക്ക് ചുറ്റും.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *