Flash News
ഭാവന ഇനി ഇരട്ടവേഷത്തിൽ

ഭാവന ഇനി ഇരട്ടവേഷത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.മലയാളത്തിന് പുറമെ അനുഭാഷ ചിത്രങ്ങളിലും തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കും തിരിച്ചു വരാൻ ഒരുങ്ങുന്ന നടി. ഇപ്പോളിതാ നടിയുടെ ഏറ്റവും പുതിയ കന്നട ചിത്രത്തിൽ ഇരട്ടവേഷത്തിലെത്തുന്നു. ജിഎന്‍ രുദ്രേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഒരേ പോലുള്ള ഇരട്ട സഹോദരിമാരെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും ഉള്ള തിരക്കഥയായത് കൊണ്ടാണ് ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതെന്ന് ഭാവന പറഞ്ഞു.യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ ജിഎന്‍ രുദ്രേഷ് പറഞ്ഞു.ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *