അശാസ്ത്രീയ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നു, കടകളിലെ പ്രവേശന നിബന്ധനകൾ ചർച്ചചെയ്യണം; സഭയിൽ അടിയന്തരപ്രമേയം

കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അശാസ്ത്രീയ മാനദണ്ഡങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് പറഞ്ഞ പരാതിപക്ഷത്തിനായി കെ ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ വ്യക്തമാക്കിയിരുന്നു. ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ ശക്തമായ എതിർപ്പുകളാണ് പല ഭാഗത്തു നിന്നും ഉയരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *