പ്രതിസന്ധിയെ തരണം ചെയ്യാന്‍ ടൂറിസം : ഇന്‍ കാര്‍ ഡൈനിംഗ് ഉദ്ഘാടനം ചെയ്തു

കെടിഡിസി ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന ഇന്‍ കാര്‍ ഡൈനിംഗ് പദ്ധതി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിശ്ചലാവസ്ഥയിലുള്ള ടൂറിസം മേഖലയ്ക്ക് കോവിഡ് അതിജീവനത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് ഇന്‍ കാര്‍ ഡൈനിംഗ് എന്ന് മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രങ്ങള്‍ക്കിടയിലും വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് കെടിഡിസി ഹോട്ടലുകളില്‍ എത്തി സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മ്മശാല എന്നിവിടങ്ങളിലെ കെടിഡിസി ആഹാര്‍ ഹോട്ടലുകളിലും څഇന്‍ കാര്‍ ഡൈനിംഗ്’ ആരംഭിക്കും. സുരക്ഷിതവും വളരെ ലളിതവുമായ നിലയിലാണ് ഇന്‍ കാര്‍ ഡൈനിംഗ് വിഭാനം ചെയ്തിട്ടുള്ളത്.

വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യാതെ കzeവിഡ് കാലത്ത് സുരക്ഷിതമായ ഭക്ഷണമാണ് കെടിഡിസി ഒരുക്കുന്നത്. പ്രതിസന്ധികളില്‍ പതറിനില്‍ക്കാതെ, പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഇന്‍ കാര്‍ ഡൈനിംഗ് ഒരു മാതൃകയായി മാറും എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായംകുളം എംഎല്‍എ യു പ്രതിഭ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ മൈലവാരപ്പൂവ് ഐഎഎസ്, നഗരസഭ ചെയര്‍പേഴ്സണ്‍ ശശികല, വാര്‍ഡ് കൗണ്‍സിലര്‍ ബിനു അശോകന്‍ തുടങ്ങിയവരും പങ്കെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *