ഗർഭിണിയായ ഫോറസ്ററ് ഗാർഡിനെ മർദിച്ച സംഭവം; ദമ്പതിമാർ അറസ്റ്റിൽ

ഗർഭിണിയായ ഫോറസ്ററ് ഗാർഡിനെ മർദിച്ച സംഭവം; ദമ്പതിമാർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ മർദിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. രാമചന്ദ്ര ജംഗർ, ഭാര്യ പ്രതിഭ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സത്താറ ജില്ലയിലെ പൾസാവാഡേ സ്വദേശികളാണ്. മൂന്നു മാസം ഗർഭിണിയായ സിന്ധു സനാപി എന്ന ഫോറസ്റ്റ് ഗാർഡിനാണ് മർദ്ദനമേറ്റത്. കടുവ സെൻസസിനായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. സിന്ധുവിന്റെ കൂടെയുണ്ടായിരുന്ന ഭർത്താവും ഫോറസ്റ്റ് ഗാർഡുമായ സൂര്യാജി തോംമ്പാരെയെയും മർദിച്ചതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഗാർഡിനെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് സത്താർ പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

Comments: 0

Your email address will not be published. Required fields are marked with *