മുലപ്പാലിന് ഇത് ബെസ്റ്റാ !
ഓരോ കുഞ്ഞു ജനിച്ച് ഈ ഭൂമിയിലേക്ക് വീഴുമ്പോൾ ആദ്യം നുകരുന്ന അമൃതമാണ് മുലപ്പാൽ. അതിന്റെ പവറാണ് ശാരീരികമായും മാനസികമായും കുട്ടികൾക്ക് കിട്ടുന്ന കരുത്ത്. ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമാണ് കൊടുക്കുന്നത്. അത് കേൾക്കുമ്പോൾ തന്നെയറിയാം മുലപ്പാലിന്റെ പവർ. മുലപ്പാലിൽ ഒരു നവജാതശിശുവിന് വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ ശരീരവളർച്ചക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. പ്രസവം കഴിഞ്ഞ ഉടൻ തന്നെ കുഞ്ഞിന് മുലപ്പാൽ കൊടുത്തു തുടങ്ങണം.
എന്നാൽ പല അമ്മമാർക്കും പാൽ ഇല്ലാതെയായി വരാറുണ്ട്. എന്നാൽ ഇതിനുള്ള ഉത്തമ പരിഹാരം നമ്മുടെ കണ്മുന്നിലുണ്ട്. പക്ഷേ നമ്മൾ ആരും അത് കാണാൻ ശ്രമിക്കുന്നില്ല. നിരവധി ഔഷധ ഗുണങ്ങളുടെ കലവറയായി അറിയപ്പെടുന്ന ഒരു കിഴങ്ങാണ് ശതാവരി. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ശതാവരിക്കിഴങ്ങ്. ഇത് ഉപയോഗിക്കുന്നതിലൂടെ മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ദോഷകരമായ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും ശതാവരി ഉപയോഗിക്കാം. ഇത് മിക്ക അമ്മമാരും ഉപയോഗിക്കുന്നതിലൂടെ വലിയൊരു മാറ്റം നമുക്ക് കാണാൻ കഴിയും. പണ്ടുള്ളവർ ഇത് കഴിക്കുന്നതിന്റെ ഉദ്ദേശം ഇതൊക്കെയാണ്.
ഇത് കൂടാതെ ശതാവരി കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കൂടാതെ സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ പരിഹരിച്ച് ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കൃത്യമാക്കുന്നതിനും ശതാവരി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കാനും ആർത്തവ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. എല്ലാ ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ശതാവരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom