കേരളത്തിൽ നിന്ന് പിടികൂടിയത് 1820 കിലോ സ്വർണമെന്ന് കേന്ദ്രസർക്കാർ

കേരളത്തിൽ സ്വർണക്കടത്ത് വർധിച്ചതായി കേന്ദ്രധന സഹമന്ത്രി പങ്കജ് ചൗധരി. 2016-20 കാലയളവിൽ കേരളത്തിൽ നിന്ന് 616 കോടി രൂപ മൂല്യം വരുന്ന 1820 കിലോ സ്വർണം പിടികൂടിയെന്നും മന്ത്രി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 904 പേർ അറസ്റ്റിലാകുകയും ചെയ്തു. പാർലമെൻ്റിൽ കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Comments: 0

Your email address will not be published. Required fields are marked with *