Flash News

ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 107.55 രൂപയും ഡീസലിന് 101.32 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 107.69 രൂപയും ഡീസലിന് 101.46 രൂപയുമായി. സെപ്റ്റംബർ 24ന് ശേഷം ഒരു ലിറ്റർ പെട്രോളിന് 6.50 രൂപയും ഡീസലിന് 7.73 രൂപയുമാണ് കൂട്ടിയത്.

Comments: 0

Your email address will not be published. Required fields are marked with *