രാജ്യത്ത് ഇന്നും ആശ്വാസദിനം; 24 മണിക്കൂറിനിടെ 45,951 പേർക്ക് കൂടി കൊവിഡ്; 817 മരണം

രാജ്യത്തെ കൊവിഡ് കണക്കില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിൽ 45951 പേര്‍ക്കാണ് കൊവിഡ് വ്യാപിച്ചത്. 817 പേർ മരിച്ചു. തുടർച്ചയായി അമ്പതിനായിരത്തിൽ താഴെയാണ് പ്രതിദിന രോ​ഗികളുടെ എണ്ണം. 3,03,62,848 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 3,98,454 പേർ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 60,729 പേരാണ് കൊവിഡിൽ നിന്നും മുക്തി നേടിയത്. ഇതുവരെ 2,94,27,330 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. 5,37,064 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളത്. 33,28,54,527 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 96.92% ശതമാനമാണ് രാജ്യത്ത് നിലവിലെ രോ​ഗമുക്തി നിരക്ക്.

Comments: 0

Your email address will not be published. Required fields are marked with *