രാജ്യത്ത് കുത്തനെ കൂടി കൊവിഡ് ‍‍കേസുകൾ

രാജ്യത്ത് 3000 കടന്ന് പ്രതിദിന കോവിഡ് രോഗികൾ

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര്‍ മരിച്ചു. 2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693.

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

Comments: 0

Your email address will not be published. Required fields are marked with *