Flash News

രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ 67.72 കോടി

രാജ്യത്ത് കൊവിഡ് 19 വാക്‌സിനേഷൻ 67.72 കോടി പിന്നിട്ടെന്ന് കേന്ദ്രം. ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 70,88,424 സെഷനുകളിലൂടെ ആകെ 67,72,11,205 ഡോസ് വാക്‌സിൻ നൽകിയെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58 ലക്ഷത്തിലേറെ ഡോസ് വാക്‌സിനാണ് നൽകിയത്. ഉപയോഗിക്കാത്ത 4.49 കോടിയിലധികം (4,49,68,620) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *