Flash News

രാജ്യത്ത് ഇന്നലെ നൽകിയത് 1.13 കോടിയിലധികം വാക്സിൻ ഡോസുകൾ

കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഭാഗമായി രാജ്യത്ത് ഇന്നലെ നൽകിയത് 1.13 കോടിയിലധികം വാക്സിൻ ഡോസുകൾ. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് ഒരു കോടി എന്ന നേട്ടം കൈവരിച്ചത്. 1,13,53,571 വാക്സിൻ ഡോസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 69.90 കോടി (69,90,62,776) പിന്നിട്ടു. 72,26,439 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

Comments: 0

Your email address will not be published. Required fields are marked with *