ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റ്; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

ഇന്ത്യയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ടിന് 61 എന്ന നിലയിലാണ്. 27 റൺസ് എടുത്ത സാക്ക് ക്രോളിയുടെയും റൺസ് ഒന്നും എടുക്കാതെ റോറി ബേൺസിൻ്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ബാറ്റിംഗ് തുടങ്ങി ആദ്യ ഓവറിൽ തന്നെ റോറി ബേൺസിനെ ബുംറ വിക്കറ്റിന് മുന്നിൽ തളച്ചു. സിറാജിനാണ് ക്രോളിയുടെ വിക്കറ്റ്. 18 റൺസുമായി ഡൊമിനിക് സിബ്ലിയും 12 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടുമാണ് ക്രീസിൽ.

Comments: 0

Your email address will not be published. Required fields are marked with *