Flash News

ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി വേണ്ടത് 291 റണ്‍സ്

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 368 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒരു ദിവസത്തെ മത്സരം ബാക്കിനിൽക്കേ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് ഇനി 291 റൺസ് കൂടി വേണം. റോറി ബേൺസ് (31*), ഹസീബ് ഹമീദ് (43*) എന്നിവരാണ് ക്രീസിൽ.

നേരത്തെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ 368 റൺസ് വിജയലക്ഷ്യമുയർത്തിയിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ മുട്ടുമടക്കിയ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിൽ വർധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് കെന്നിങ്ടൺ ഓവൽ സാക്ഷിയായത്.

Comments: 0

Your email address will not be published. Required fields are marked with *