Flash News

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററിൽ തുടക്കം

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. മാഞ്ചസ്റ്ററിൽ വൈകിട്ട് 3:30നാണ് മത്സരം. ഓവലിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. സമനില നേടിയാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. എന്നാൽ ജയത്തോടെ പരമ്പര 3-1ന് നേടാനാകും കോലിയും സംഘവും ശ്രമിക്കുക.

Comments: 0

Your email address will not be published. Required fields are marked with *