Flash News

ജിഡിപി വളർച്ചയിൽ ഇന്ത്യ ഒന്നാമതെത്തും: നിർമല സീതാരാമൻ

നടപ്പു സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ ലോകത്ത് തന്നെ മുന്നിൽ നിൽക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ജിഡിപിയിൽ ഈ വർഷം രണ്ടക്ക വളർച്ച നേടാനാണ് ശ്രമിക്കുന്നതെന്നും അടുത്തവർഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിലായിരിക്കും വളർച്ചയെന്നും അവർ വ്യക്തമാക്കി. ബോസ്റ്റണിലെ ഹാർവാർഡ് കെന്നഡി സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ധനകാര്യമന്ത്രാലയം ഇത്തരത്തിലുള്ള ഒരു കണക്ക് നടത്തിയിട്ടില്ലെന്നും അതേസമയം ലോക ബാങ്ക്, ഐ എം എഫ്, വിവിധ റേറ്റിംഗ് ഏജൻസികൾ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ അനുമാനമെന്നും മന്ത്രി പറഞ്ഞു. വ്യാവസായിക രംഗത്തും സേവന രംഗത്തും വലിയ വികസനമാണ് രാജ്യത്ത് നടക്കുന്നത്. അതിനാൽ തന്നെ അടുത്ത പത്ത് വർഷവും ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്കിൽ ഇടിവുണ്ടാകില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *