Flash News

ഇന്ത്യ – നേപ്പാൾ രണ്ടാം സന്നാഹമത്സരം ഇന്ന് വൈകിട്ട്

സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. വൈകിട്ട് നാലേമുക്കാലിന് കാഠ്മണ്ഡുവിലാണ് മത്സരം. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഒക്‌ടോബർ മൂന്ന് മുതൽ 13 വരെ മാലിദ്വീപിലാണ് സാഫ് കപ്പ് മത്സരങ്ങൾ. ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ എന്നിവരാണ് ഇന്ത്യക്കൊപ്പം സാഫ് കപ്പിൽ മത്സരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *