Flash News

താലിബാൻ അധിനിവേശം; ഇന്ത്യയുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടെന്ന് മുൻ അമേരിക്കൻ രഹസ്യാന്വേഷണ മേധാവി

താലിബാന്റെ അഫ്ഗാനിലെ അധിനിവേശത്തിൽ ഇന്ത്യ ഉയർത്തുന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടെന്ന് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. അഫ്ഗാൻ വിഷയത്തിൽ അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും സി.ഐ.എ തലവൻ ഡഗ്ലസ് ലണ്ടൻ പറയുന്നു. ഇന്ത്യയിലേക്ക് ഭീകരത കടത്തിവിടുന്ന ശക്തികൾ താലിബാന്റെ ഭരണത്തിൻ കീഴിൽ ചുവടുറപ്പിക്കുകയാണെന്നും ഡഗ്ലസ് സ്ഥിരീകരിച്ചു. പാകിസ്താൻ സൈന്യത്തിന്റെ സഹായത്താലാണ് എല്ലാ ഭീകരസംഘടനകളും അഫ്ഗാനിൽ താവളമുറപ്പിക്കുന്നത്. ഇന്ത്യൻ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരുടെ ശക്തി വർദ്ധിക്കുമെന്നതിൽ ഇന്ത്യയുടെ ആശങ്ക അസ്ഥാനത്തല്ലെന്നും ഡഗ്ലസ് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *