Flash News

ഐക്യരാഷ്‌ട്രസഭയുടെ നയങ്ങളെല്ലാം പഴകിപ്പൊളിഞ്ഞത്; പൊളിച്ചെഴുത്ത് വേണമെന്ന് എസ് ജയശങ്കർ

ഐക്യരാഷ്‌ട്രസഭ നയങ്ങളെ വിമർശിച്ച് വീണ്ടും ഇന്ത്യ. പഴകിയ തന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും അടിയന്തിരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ക്വാഡ് സഖ്യം ഈ കാലഘട്ടത്തിലെ അനിവാര്യ കൂട്ടായ്മയാണെന്നും അമേരിക്കയുടെ ലോകശക്തിയെന്ന സ്ഥാനത്തിനെതിരായ മത്സരം അനാവശ്യമെന്നും ജയശങ്കർ പറഞ്ഞു. പസഫിക് മേഖലയിലെ വെല്ലുവിളികളും ക്വാഡ് സഖ്യത്തിന്റെ പ്രസക്തിയും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ജയശങ്കർ സംസാരിച്ചത്. ആഗോള വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്‌ട്രസഭയുടെ നിലവിലെ നയങ്ങൾക്കാവില്ലെന്നും കാതലായതും സമഗ്രവുമായ മാറ്റം ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു.

ഇന്തോ പസഫിക് മേഖലയിലെ ആഗോള പ്രതിസന്ധി, അഫ്ഗാനിലെ ഭരണമാറ്റവും ഭീകരതയും, കൊറോണ വ്യാപനം. ഇവ മൂന്നുമാണ് സുപ്രധാന വിഷയങ്ങളെന്നും ഇവയെ ഗൗരവത്തോടെ സമീപിക്കാനും തീരുമാനം എടുക്കാനുമാകുന്ന കൂട്ടായ്മകൾ അനിവാര്യമാണെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു. നമ്മൾ കരുതുന്നതിലും ഭീകരമാണ് ഓരോ രംഗത്തേയും അവസ്ഥ. നശീകരണ പ്രവണതകൾ മേഖലയിൽ വർദ്ധിക്കുകയാണെന്നും ഇന്തോ-പസഫിക് മേഖല അതിന്റെ കേന്ദ്രബിന്ദുവാണെന്നും ജയശങ്കർ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *