ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര നിമിഷമാണെന്നും ഹോക്കി ടീമിനെക്കുറിച്ച് ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രം! ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ പതിഞ്ഞ ദിവസം. വെങ്കലം വീട്ടിലെത്തിച്ചതിന് നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ഈ നേട്ടത്തിലൂടെ അവർ മുഴുവൻ രാജ്യത്തിന്റെയും, പ്രത്യേകിച്ച് യുവാക്കളുടെയും ഭാവന പിടിച്ചെടുത്തു. നമ്മുടെ ഹോക്കി ടീമിനെക്കുറിച്ചോർത്ത് ഇന്ത്യ അഭിമാനിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *