ക്ലബ്ഹൗസിന്റെ ഇന്ത്യൻ എതിരാളി ഇവിടുണ്ട്

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ചർച്ചകൾക്കുള്ള ഇടമായി മാറിയിരിക്കുകയാണ് ക്ലബ്ഹൗസ്. സംസാരിക്കാനും , കേൾവിക്കാരനാകാനും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങി പോരാനും പറ്റിയ ഇടം. ഇപ്പോഴിതാ ക്ലബ്ഹൗസിന് പകരം വയ്ക്കാവുന്ന ഒരു ഇന്ത്യൻ ആപ്പ് നിലവിൽ വന്നിരിക്കുകയാണ്. ഫയർ‌സൈഡ് എന്നാണ് ഈ ആപ്പിന്റെ പേര്.

പ്രശസ്ത ഹ്രസ്വവീഡിയോ ആപ്പായിരുന്ന ടിക് ടോക്കിന് പകരം വന്ന ഇന്ത്യൻ ആപ്പായ ചിങ്കാരിയുടെ സംഘത്തിന്റെയാണ് ഫയർ‌സൈഡും. ക്ലബ്ഹൗസിൻ്റെ പ്രവർത്തനത്തിന് സമാനമായാണ് ഫയർസൈഡും പ്രവർത്തിക്കുന്നത്. ആക്റ്റീവ് ചാറ്റ് റൂംസ്, ഫൈൻഡ് കോവിഡ് ഹെല്പ് ആൻഡ് റിസോഴ്സ്സ്, സെർച്ച് ഫോർ കമ്മ്യൂണിറ്റീസ് എന്നിങ്ങനെ മൂന്ന് തരമാണ് ഈ ആപ്പിലുള്ളത്. എപ്പോൾ വേണമെങ്കിലും ആർക്കും പങ്കെടുക്കാനും ഇറങ്ങിപ്പോവാനും പറ്റുന്ന രീതിയിൽ സുതാര്യമായാണ് ആപ്പിലെ എല്ലാ ചർച്ചകളും നടക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഫയർസൈഡ് ഉപയോഗിക്കാനുമാവും.

Comments: 0

Your email address will not be published. Required fields are marked with *