Flash News
Indian students can return

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മടങ്ങാം

 

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മടങ്ങിവരാൻ അനുമതി നൽകി ചൈന. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നിബന്ധനകളോടെ തിരിച്ചെത്താൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുമതി ലഭിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം ലഭിക്കുക. ഇതിനു വേണ്ടി മേയ് എട്ടിനുള്ളിൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ നൽകണമെന്ന് അറിയിച്ചു.

ഇന്ത്യ തയ്യാറാക്കിയ പട്ടിക ചൈന പരിശോധിച്ചതിനു ശേഷം അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ അനുമതി നൽകും. എന്നാൽ ചൈനയിലേക്ക് മടങ്ങാൻ അനുവാദം ലഭിക്കുന്നവർ ചൈനയിലെ കോവിഡ് നിയന്ത്രങ്ങൾ കൃത്യമായി പാലിക്കണം. അതിനായി ചെലവാക്കേണ്ടി വരുന്ന തുക സ്വന്തം വഹിക്കണമെന്നും ചൈന അറിയിച്ചു.
(ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/MJmgByc7BrJj9MPv7).

 

Comments: 0

Your email address will not be published. Required fields are marked with *