ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഇന്ത്യൻ ടീം

കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായ എം.പി.എൽ സ്പോർട്സ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ജേഴ്സി പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലും ഇന്ത്യയുടെ പുതിയ ജേഴ്സി പ്രദർശിപ്പിച്ചത് കൗതുകമായി.

ഇന്നലെ വൈകിട്ടോടെയാണ് ബുർജ് ഖലീഫയിൽ ഇന്ത്യയുടെ ജേഴ്സി പ്രദർശിപ്പിക്കപ്പെട്ടത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവർ ഇന്ത്യയുടെ പുതിയ ജേഴ്സി ധരിച്ച് നിൽക്കുന്ന ചിത്രമടക്കമാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *