Flash News

ആയിരത്തോളം ജീവനുകളെ ഭൂമിയിലെത്തിച്ച മാലാഖ; അപൂർവ നേട്ടത്തിന് ഉടമയായ ഡോക്ടറും ആശുപത്രിയും!

കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് അവസാന പ്രതീക്ഷയാണ് വന്ധ്യതാ ചികിത്സ. വന്ധ്യതാ ചികിത്സയില്‍ അപൂർവ നേട്ടം കൈവരിചിരിക്കുകയാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയും ഡോ. സാറ നന്ദനയും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മക്കളില്ലാത്ത 900 ദമ്പതികള്‍ക്ക് കുട്ടികളെ നല്‍കിയെന്ന അപൂർവ നേട്ടമാണ് ഈ മേഖലയില്‍ ഹോമിയോ ആളുപത്രി നേട്ടം കൈവരിച്ചിരിക്കുന്നത്. ഹോമിയോപതിയില്‍ വന്ധ്യത്സയ്ക്കു ചികിത്സ ഉണ്ടെന്ന് അധികമാർക്കും അറിയാതിരുന്ന കാലത്ത് നിന്ന് ഇന്ന് ആയിരത്തോളം ജീവനുകളാണ് ഈ കൈകളിലൂടെ ഭൂമിയിൽ എത്തിയത്.

ഈ രംഗത്തു ഇവരുടേതായ നേട്ടമൊന്നും അധികം പുറത്തു വന്നിട്ടുമില്ല. സര്‍ക്കാര്‍ ഹോമിയോ ആശുപത്രി വഴി നടപ്പാക്കുന്ന സീതാലായം പദ്ധതിയുടെ ഭാഗമായി ജനനി എന്ന് പേരില്‍ ആറ് വര്‍ഷം മുമ്പാണ് വന്ധ്യതാ ചികിത്സയ്ക്ക് തുടക്കം കുറിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി നടപ്പാക്കിയത് വിജയിച്ചതോടെ നാല് വര്‍ഷം മുമ്പ് മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സീതാലയത്തോടൊപ്പം ജനനി നടപ്പാക്കി.
ഡോ സാറാ നന്ദന മാത്യുവിന്റെ നേതൃത്വത്തിലാണ് ജനനിക്ക് തുടക്കമായത്. ഡോ അമ്പിളി നായരും ഇതിന്റെ ഭാഗമായി എത്തി. എല്ലാ ബുധനാഴ്ചകളില്‍ ഒപിയും തുറന്നു. എന്നാല്‍ ആദ്യഘട്ടങ്ങളില്‍ അധികമാരും ഇങ്ങോട്ട് എത്തി നോക്കാന്‍ പോലും തയാറായിരുന്നില്ല. ഇപ്പോൾ ഈ ചികിത്സാ രീതിയുടെ ഫലമറിഞ്ഞ് നിരവധി പേരാണ് ഈ ചികിത്സ തേടി എത്തുന്നത്.

തികച്ചും സർക്കാർ ചിലവിൽ പൂർണമായും സൗജന്യ ചികിത്സയാണ് നന്ദനയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നൽകുന്നത്. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഒളിഞ്ഞിരിക്കുന്ന അനാരോഗ്യ പ്രശ്നങ്ങളും ഇല്ലാതെയാണ് തൻറെ ചികിത്സകൊണ്ട് ഡോക്ടർ സമൂഹത്തിന് പ്രിയങ്കരിയായി മാറിയത്. ഇനി പ്രതീക്ഷിക്കണ്ട, നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലന്ന വൻകിട ഡോക്ടർമാരുടെ വിധി എഴുത്തിനും ബന്ധുക്കളുടെ കളിയാക്കലിനും മറുപടിയായി ഡോക്ടറും ആശുപത്രിയും നൽകുന്ന ചികിത്സകൊണ്ട് മാത്രം കുഞ്ഞുങ്ങയുണ്ടായ ദമ്പതികകൾ നിരവധിയാണ്.

Comments: 0

Your email address will not be published. Required fields are marked with *