നിങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണോ? എങ്കിൽ ജാഗ്രതേ; അക്കൗണ്ട് ക്വട്ടേഷന്‍ സംഘം പൂട്ടിക്കും!!

യുവാക്കളുടെ ഇഷ്ട സമൂഹമാധ്യമങ്ങളിൽ ഒന്നാണ് ഇൻസ്റ്റ​ഗ്രാം. നിങ്ങൾ ഇൻസ്റ്റയിൽ സജീവമായ ആളാണോ? എങ്കിൽ സൂക്ഷിച്ചോളു. നിങ്ങളോട് ശത്രുകയുള്ളവർക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയുംവിധം നിരവധി ക്വട്ടേഷന്‍ സംഘങ്ങൾ ഓണ്‍ലൈനില്‍ സജീവമാണ്. ഏതൊരു വ്യക്തിയുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിക്കാമെന്നും പകരമായി പണം നല്‍കിയാല്‍ മതിയെന്നും കാണിച്ചാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത്.

മദര്‍ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇത്തരം അണ്ടര്‍ഗ്രൗണ്ട് സേവനങ്ങള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന നിരവധി സംഘങ്ങളുണ്ടെന്നാണ് വെളിപ്പെടുത്തൾ. ഈ തട്ടിപ്പുകാരില്‍ ചിലരുമായി സംസാരിച്ച് അവര്‍ ഇത്തരമൊരു സേവനം നടത്തുന്നുണ്ടെന്നും പിന്നീട് പണം നല്‍കിയതിനു ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കല്‍ നടത്തുന്നതായും കണ്ടെത്തി.

3500 മുതല്‍ 4000 ഡോളര്‍ വരെയാണ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനായി ഫീസായി സംഘങ്ങൾ ഈടാക്കുന്നത്. നിരവധിയാളുകള്‍ ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. വിദ്വേഷം തീര്‍ക്കുന്നതിനും ബിസിനസ് എതിര്‍പ്പുകളുമാണ് പലരെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇവരെല്ലാം തന്നെ ഇന്‍സ്റ്റാഗ്രാമിന്റെ നയങ്ങളും സംരക്ഷണ സംവിധാനങ്ങളും ചൂഷണം ചെയ്താണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു അക്കൗണ്ടിനെതിരേ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ നടത്തിയാണ് ടാര്‍ഗെറ്റുചെയ്ത അക്കൗണ്ടിനെതിരെ നടപടിയെടുപ്പിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *