ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി സൈന്യം
ജമ്മു കശ്മീരിൽ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നും ഇന്റലിജൻസ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് കശ്മീരിന്റെ വിവിധ പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി. മുന്നറിയിപ്പ് കണക്കിലെടുത്ത് രാത്രി കാല പെട്രോളിംഗ് ഏർപ്പെടുത്താൻ സൈന്യം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സുരക്ഷ സൈന്യം നടത്തിയ തിരച്ചിലിൽ ഒരു ലഷ്കാർ ഭീകരനെ പിടികൂടിയതായി ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. യാതൊരു വിധത്തിലുമുള്ള അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാനുള്ള ശ്രമം സുരക്ഷ സേന നടത്തി വരികയാണ്.