Flash News

ഇന്റര്‍നെറ്റ് ബാങ്കിങ് വീണ്ടും പണിമുടക്കും! മുന്നറിയിപ്പുമായി എസ്ബിഐ

എസ്ബിഐ ഇൻറര്‍നെറ്റ് ബാങ്കിങ് സേവനങ്ങൾ വീണ്ടും പണിമുടക്കുമെന്ന് മുന്നറിയിപ്പ്. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങൾ എസ്ബിഐ ഉപഭോക്താക്കൾക്ക് ലഭ്യമായേക്കില്ല. സെപ്റ്റംബര്‍ നാലിനും അഞ്ചിനും ഇടയിൽ സേവനങ്ങൾ തടസപ്പെട്ടേക്കാം എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി . ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്

രാവിലെ 10 മുതൽ മൂന്ന് മണിക്കൂര്‍ സേവനങ്ങൾ തടസപ്പെട്ടേക്കാം. ഞായറാഴ്ച ഒന്നരമണിക്കൂര്‍ സേവനം ലഭ്യമായേക്കില്ല. സാങ്കേതിക അറ്റകുറ്റപ്പണികൾ ആണ് സേവനം തടസപ്പെടാൻ കാരണം അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബാങ്ക് അഭ്യര്‍ത്ഥിച്ചു.എസ്ബിഐയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങൾക്കും ഓഫറുകൾക്കുമെതിരെ ഉപഭോക്താക്കൾ ജാഗ്രത പുലര്‍ത്തണമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. മൊബൈലിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് അറിയിപ്പ്.

Comments: 0

Your email address will not be published. Required fields are marked with *