ഐ.പി.എല്ലില്‍ ഈ പുതിയ നിയമം ബൗളര്‍മാര്‍ക്ക്​ തലവേദനയാവും

ഐ പി എല്ലിന്റെ ​ 14-ാം എഡിഷന്റെ അവേശഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടക്കാനിരിക്കെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച്​ ബി.സി.സി.ഐ. രണ്ടാം പാദ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ പന്ത്​ പോയാല്‍ അത്​ വീണ്ടും ഉപയോഗിക്കില്ലെന്നും മറിച്ച്‌​, പുതിയ പന്തിലാകും കളി തുടരുകയെന്നുമാണ്​ ബി.സി.സി.ഐയുടെ പുതിയ നിയമം.പുതിയ നിയമം അനുസരിച്ച്‌​, ഗ്യാലറിയിലേക്ക്​ പോയ പന്ത്​ അണുവിമുക്തമാക്കി ബൗൾ ലൈബ്രറിയിലേക്കായിരിക്കും മാറ്റുക. അതിന്​ പകരമായി ബൗൾ ലൈബ്രറിയില്‍ നിന്നുള്ള പുതിയ പന്ത്​ ഉപയോഗിച്ച്‌​ കളിതുടരുകയും ചെയ്യും. ഇത്തവണ കാണികള്‍ക്ക്​ ​പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചതിനാല്‍, ഗ്യാലറി സ്റ്റാന്‍ഡിലേക്ക്​ പോകുന്ന പന്തുകള്‍ കാണികള്‍ തൊടാന്‍ സാധ്യതയുണ്ട്​. അത്​ രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാലാണ്​ ബാളുകളുടെ കാര്യത്തില്‍ കര്‍ശനമായ തീരുമാനം അധികൃതരെടുത്തത്​.
അതേസമയം, മാറ്റിയെത്തുന്ന പുതിയ പന്തുകള്‍ ഏളുപ്പം ബാറ്റിലേക്ക്​ വരുമെന്നതിനാല്‍ പുതിയ നിയമം ബാറ്റ്​സ്​മാന്‍മാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണം ചെയ്​തേക്കും. കൂറ്റനടികള്‍ ഏറെയുണ്ടാവാന്‍ സാധ്യതയുള്ള പ്രീമിയര്‍ ലീഗില്‍ പുതിയ പന്തുകള്‍ ഇടക്കിടെ മാറ്റിയെറിയേണ്ടിവരുന്നത്​ ബൗളര്‍മാര്‍ക്ക്​ തലവേദനയായേക്കും.

Comments: 0

Your email address will not be published. Required fields are marked with *