ഐ പി എൽ : രണ്ടാം പാദത്തില്‍ വിദേശ താരങ്ങള്‍ക്ക് ക്വാറന്റീനില്ല

ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ വിദേശ താരങ്ങള്‍ക്ക് ക്വാറന്റീനുണ്ടാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റിനെ സംബന്ധിച്ച്‌ ബിസിസിഐ പുറത്തുവിട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ്
വിവരങ്ങൾ ഉള്ളത് . എന്നാൽ ക്വാറന്റീനില്‍ ഇളവുകള്‍ നല്‍കിയെങ്കിലും ടൂര്‍ണമെന്റ് നടക്കുമ്പോള്‍ താരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബയോ ബബിള്‍ സംവിധാനം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും എന്നത് ബിസിസിഐ വ്യക്തമാക്കി.

എന്നാൽ മറ്റു ചില നിബന്ധനകളും ബി സി സി ഐ മുന്നോട്ട് വെച്ചിട്ടുണ്ട്. വിദേശ താരങ്ങള്‍ അവരുടെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി, അതിന്റെ ഫലം നെഗറ്റിവ് ആണെങ്കില്‍ മാത്രമേ താരങ്ങള്‍ക്ക് അതാത് ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരാനാവൂ. താരങ്ങളുടെ കൂടെ വരുന്ന കുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതോടൊപ്പം താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ബയോ ബബിള്‍ വിട്ട് പുറത്ത് പോകുവാന്‍ ഉള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ പുറത്ത് പോവുകയാണെങ്കില്‍ ടീമിനൊപ്പം തിരികെ ചേരുന്നതിന് മുന്‍പ് ആറ് ദിവസം ക്വാറന്റീനില്‍ കഴിയുകയും ഇതില്‍ രണ്ടിടവിട്ട ദിവസങ്ങളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്യേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *