ജയം തുടര്‍ന്ന് ഗുജറാത്ത്
ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ഡേവിഡ് മില്ലര്‍ – രാഹുല്‍ തെവാത്തിയ കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ വിജയശിൽപ്പി. 40 പന്തിൽ 79 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. വിരാട് കോഹ്ലി അർധസെഞ്ചുറി നേടിയെങ്കിലും ജയം സാധ്യമായില്ല. ബാംഗ്ലൂരിനായി ഹസരംഗയും ഷഹ്ബാസ് അഹമ്മദും രണ്ട് വീക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് മില്ലര്‍ (29 പന്തില്‍ 34), രാഹുല്‍ തെവാട്ടിയ (25 പന്തില്‍ 43) എന്നിവരാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. വിരാട് കോലി (58), രജത് പടിദാര്‍ (52), ഗ്ലെന്‍ മാക്സ്വെല് (33) എന്നിവര്‍ ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങി.