കോഫി കഴിച്ചാല്‍ ക്യാന്‍സര്‍ വരുമോ…; ഇതാണ് സത്യാവസ്ഥ!!!

കോഫി ആരോഗ്യത്തിന് അത്ര ഉത്തമം അല്ലെന്നും കോഫി കഴിച്ചാല്‍ ക്യാന്‍സര്‍ വരുമോ എന്ന സംശയവും മിക്കവരിലും ഉണ്ടാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തയിലെ സത്യാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. സത്യത്തിൽ ശരീരത്തിന് ഉന്മേഷം നല്‍കുന്ന ഒരു പാനീയമാണ് കോഫി. കോഫി ക്യാന്‍സറിന് കാരണമാകില്ലെന്നും കോഫിയിലടങ്ങിയിരിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.

എന്നാല്‍ ചൂടേറിയ കോഫി കഴിച്ചാലാണ് ക്യാന്‍സര്‍ ഉണ്ടാകുക എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോഫി കരള്‍, സ്തനം, ഗര്‍ഭാശയ ക്യാന്‍സറുകള്‍ക്ക് കാരണമാകില്ലെങ്കിലും 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടില്‍ ഇത് കുടിക്കാന്‍ പാടില്ല. ചൂടുകൂടുംതോറും അന്നനാള ക്യാന്‍സറിന് സാധ്യത ഏറും. ആയിരക്കണക്കിന് ആളുകളില്‍ നടത്തിയ പഠനത്തിലാണ് ചൂടോടെ കുടിക്കുന്ന ലഹരി പാനീയങ്ങള്‍ മനുഷ്യന് ഹാനീകരമാണെന്ന് സംഘടന പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *