പുറത്തെ കുരുക്കളാണോ നിങ്ങളുടെ പ്രശ്നം?
ബാക്ക്ലെസ് ടോപ്പുകൾ ഇടാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആൾക്കാരും. പക്ഷേ നമ്മുടെ പുറത്തെ കുരുക്കൾ ചിലപ്പോൾ അതിന്റെ സൗന്ദര്യത്തിന് വിലങ്ങു തടിയാവറുണ്ട്. സൗന്ദര്യത്തിന് മാത്രമല്ല അത് പഴുത്ത് നമുക്ക് സഹിക്കാൻ കഴിയാത്ത വേദനയും ഉണ്ടാവാറുണ്ട്. എന്നാൽ നമുക്ക് അതിനോട് അങ്ങ് വിട പറഞ്ഞാലോ? ഹോർമോണുകളുടെ അസന്തുലിതാ അവസ്ഥ കാരണമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നത്. പുറത്ത് ഉണ്ടാകുന്ന കുരുക്കളെ ബാക്ക് ആക്നെ അഥവാ ബാക്നെഎന്ന് വിളിക്കപ്പെടുന്നു, ഇത് പുറകിൽ ഉണ്ടാവുന്ന മുഖക്കുരു പോലുള്ള സാധാരണ കുരുക്കൾ ആണ്.ചർമ്മത്തിലെ മൃതകോശങ്ങളുടെയും സെബത്തിന്റെയും ശേഖരണത്തിന്റെ പ്രാഥമിക ഫലമാണിത്.
*തക്കാളി -അരിപ്പൊടി പാക്ക്-3 ടേബിൾ സ്പൂൺ അരിപ്പൊടി, 1 തക്കാളിയുടെ പൾപ്പ്, ½ ടേബിൾ സ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് പുറത്ത് പുരട്ടി ചെറുതായി മസ്സാജ് ചെയ്യാം. പുറം ഭാഗം ആയതിനാൽ നിങ്ങൾക്ക് സ്വയം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ മറ്റൊരാളുടെ സഹായം തേടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. *മുൾട്ടാണി മിട്ടി – ചന്ദനം പാക്ക്-2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, 2 ടേബിൾ സ്പൂൺ ചന്ദനപ്പൊടി, 2 ടേബിൾ സ്പൂൺ റോസ് വാട്ടർ, 1 ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്തിളക്കി ഒരു പാക്ക് തയ്യാറാക്കുക. പുറംഭാഗത്ത് ഈ മിശ്രിതം പുരട്ടി 10-15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം കഴുകി വൃത്തിയാക്കുക.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom