ഇതെന്താ ഗോൾഡ് പ്രതിമയോ ?
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫാഷൻ മേളയാണ് മെറ്റ് ഗാല.പ്രമുഖ ബോളിവുഡ് സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയൊരുക്കിയ നടാഷ പൂനവാലയാണ് ഇത്തവണ മെറ്റ് ഗാലയിൽ തിളങ്ങിയത്.സ്വർണ്ണനിറത്തിലെ സാരിയിലാണ് നടാഷ തിളങ്ങിയത്.ഇൻ അമേരിക്ക: ആൻ ആന്തോളജി ഓഫ് ഫാഷൻ എന്നതാണ് ഈ വർഷത്തെ മെറ്റ് ഗാലയുടെ തീം. മെറ്റാലിക് ബസ്റ്റിയറും ഒപ്പും സബ്യസാചിയുടെ ട്രെയിൽ സാരിയും ആയിരുന്നു നടാഷയുടെ വേഷം. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ ഇത് ഗോൾഡ് പ്രതിമയാണോ എന്നാണ് ചോദിക്കുന്നത്.നടാഷയുടെ ചിത്രങ്ങൾക്ക് താഴെ സ്നേഹം വന്നു നിറയുകയാണ്. ന്നെ സംബന്ധിച്ചിടത്തോളം സാരി സ്വന്തമായി ഒരു ഐഡന്റിറ്റിയുള്ള വേഷമാണെന്ന് സബ്യസാചി പറയുന്നു. സിൽക്ക് ഫ്ലോസ് ത്രെഡും ബെവൽ മുത്തുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്ത ട്രെയിൽ ഉള്ള സ്വർണ്ണ നിറത്തിലെ പ്രിന്റഡ് ട്യൂൾ സാരിയാണ് ഇത്. സെമി പ്രഷ്യസ് സ്റ്റോണുകൾ, ക്രിസ്റ്റലുകൾ, സീക്വിനുകൾ, അപ്ലിക് പ്രിന്റഡ് വെൽവെറ്റ് എന്നിവയും സാരിയുടെ മോടി കൂട്ടി. സ്റ്റേറ്റ്മെന്റ് കമ്മലുകളും രണ്ട് കൈകളിലും വളകളും അടങ്ങുന്ന സ്ട്രൈക്കിംഗ് ആഭരണങ്ങളാണ് ലുക്കിലെ സവിശേഷത. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അഡജാനിയാണ് നടാഷയുടെ ലുക്ക് സ്റ്റൈൽ ചെയ്തത്.ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom