പ്രമുഖ ബോളിവുഡ് നടനെതിരെ ആരോപണവുമായി നടി ഇഷാ കോപികർ രംഗത്ത് എത്തിയിരിക്കുന്നു. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് നടി പരാതിപ്പെടുന്നത്

പ്രമുഖ നടൻ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ടു: നടി

പ്രമുഖ ബോളിവുഡ് നടനെതിരെ ആരോപണവുമായി നടി ഇഷാ കോപികർ രംഗത്ത് എത്തിയിരിക്കുന്നു. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് നടി പരാതിപ്പെടുന്നത്. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇഷ ഇക്കാര്യം തുറന്നു പറയുന്നത്. ബോളിവുഡിലെ പ്രമുഖ നടൻ തന്നെ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്.

2000-ത്തിന്റെ പകുതിയോടെയാണ് ഈ സംഭവം നടന്നത്. പ്രശസ്തനായ ഒരു നിര്‍മാതാവ് വിളിക്കുകയും, ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകന്റെ ഗുഡ് ലിസ്റ്റില്‍ എന്റെ പേരുണ്ടെന്ന് പറയുകയും ചെയ്തു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യം മനസിലായില്ല. ഞാന്‍ ഉടന്‍ തന്നെ ആ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാള്‍ ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ ഞാന്‍ ആകെ തളര്‍ന്നു പോയി. നിര്‍മാതാവിനെ ഉടനെ തന്നെ വിളിച്ച് ഞാന്‍ ആ സിനിമയില്‍ നിന്നും പിന്‍മാറി.

ഞാന്‍ കരുതുന്നത് കഴിവിലാണ് കാര്യമെന്നാണ് . പക്ഷേ, ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ?ഗുഡ് ബുക്കില്‍ കയറുന്നതിലാണ് കാര്യമെന്നതിലാണ്. ഗുഡ് ബുക്ക് എന്നുപറയുന്നത് ഇതൊക്കെ തന്നെയാണ്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയേക്കാള്‍ വലുത്.1998-ല്‍ പുറത്തിറങ്ങിയ ‘ ഏക് ഥാ ദില്‍ ഏക് ഥി ധഡ്കന്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തു. തമിഴില്‍ വിജയ്‌യുടെ നായികയായെത്തിയ ‘ നെഞ്ചിനിലേ’ വന്‍ ഹിറ്റായിരുന്നു.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *