നിഗൂഢതകളുമായി ‘ഈശോ’; വിവാദങ്ങൾക്കിടെ സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

വിവാദങ്ങൾക്കിടെ ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ സെക്കന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജയസൂര്യയുടെയും ജാഫര്‍ ഇടുക്കിടിയുടെയും കഥാപാത്രങ്ങളെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷയ്‌ക്കൊപ്പം ജയസൂര്യ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുവെന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും തുടർന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *