ഐ.എസ്.എൽ; ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി മുംബൈ സിറ്റി

ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്സി പരാജയപ്പെടുത്തി. 86-ാം മിനിറ്റിൽ രാഹുൽ ഭേകെയുടെ ഹെഡർ ഗോളിലായിരുന്നു മുംബൈയുടെ ജയം.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പന്ത് വലയിലെത്തിക്കാൻ മുംബൈക്ക് 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

46-ാം മിനിറ്റിൽ ജെറി നൽകിയ ക്രോസിൽ നിന്ന് ലഭിച്ച സുവർണാവസരം മുതലാക്കാൻ ലുക്കാസ് ഗിക്കിവിക്സിന് സാധിക്കാതിരുന്നത് ചെന്നൈയിന് തിരിച്ചടിയായി.

70-ാം മിനിറ്റിൽ ഇരട്ട സേവുമായി മികവ് കാട്ടിയ ചെന്നൈയിൻ ഗോളി വിശാൽ കൈത്തിന് പക്ഷേ 86-ാം മിനിറ്റിൽ പിഴച്ചു. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്ക് രക്ഷപ്പെടുത്താൻ മുന്നോട്ട് ചാടിയ കൈത്തിനെ മറികടന്ന് രാഹുൽ ഭേകെയുടെ ഹെഡർ വലയിലെത്തുകയായിരുന്നു.

ജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു ജയവും 15 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എട്ടു പോയന്റുള്ള ചെന്നൈയിൻ അഞ്ചാം സ്ഥാനത്താണ്.

Comments: 0

Your email address will not be published. Required fields are marked with *