മിസൈലാക്രമണത്തിനെതിരെ പുതിയ പ്രതിരോധ മാർ​ഗവുമായി ഇസ്രായേൽ

മിസൈലാക്രമണത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു നൂതന സാങ്കേതിക വിദ്യയും പരീക്ഷിച്ച് ഇസ്രായേൽ. കൂടുതൽ ഉയരത്തിൽ ചുറ്റിത്തിരിയുകയും വളരെ അകലെയുള്ള മിസൈൽ ഭീഷണികൾ കണ്ടെത്താനുള്ള എയറൊസ്റ്റാറ്റ് മിസൈൽ ഡിറ്റെക്ഷൻ സിസ്റ്റമാണ് കഴിഞ്ഞ ദിവസം ഇസ്രായേലിൽ പരീക്ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസൈൽ ഡിറ്റക്ഷൻ സിസ്റ്റമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ കീഴിലുള്ള ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസും യുഎസിലെ എയറോ സ്റ്റേറ്റ് നിർമാണ കമ്പനിയായ TCOM ഉം ചേർന്നാണ് ഇത് നിർമ്മിച്ചത്.

മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇസ്രായേൽ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. 11 ദിവസം നീണ്ടു നിന്ന ​ഹമാസുമായുള്ള സംഘർഷത്തിൽ രാജ്യത്തെ തുണച്ചതും മിസൈലാക്രമണത്തെ പ്രതിരോധിക്കുന്ന അയേൺ ഡോം സിസ്റ്റമായിരുന്നു. ​ഗാസയിൽ നിന്നും വന്ന 90 ശതമാനം മിസൈലുകളെയും അയേൺ ഡോം നശിപ്പിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്. 13 പേരാണ് ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 250 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

Comments: 0

Your email address will not be published. Required fields are marked with *