Flash News

ഐ എസ് ആർ ഓയിലേക്കുള്ള സാധനം ഇറക്കാൻ നോക്കുകൂലി : ആരോപണം തള്ളി സി ഐ ടി യു

ഐ എസ് ആർ ഓയിലേക്കുള്ള കൊണ്ടുവന്ന സാധനങ്ങൾ അൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോക്കി കൂലി ആവശ്യപ്പെട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം എന്ന് സി ഐ ടി യു. വിഷയത്തിൽ തൊഴിലാളി സി ഐ ടി യുവിനെ പഴിചാരുന്നത് പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡന്റ് ആർ. രാമുവും സെക്രട്ടറി സി. ജയൻ ബാബുവും അറിയിച്ചു. തദ്ദേശീയരെന്നവകാശപ്പെടുന്ന സ്വതന്ത്ര യൂണിയൻകാരാണ് അമിത കൂലി ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിച്ചതും.
സി ഐ ടി യു അംഗങ്ങളായ ഒരാൾ പോലു ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. ഇത് അന്വേഷിക്കുന്ന ആർക്കും ബോദ്ധ്യമാവുന്നതാണ്.
വിവരം അന്വേഷിക്കാനവിടെയെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും നിജസ്ഥിതി അറിയാവുന്നതേയുള്ളൂ.
ചുമടു തൊഴിൽ മേഖലയിൽ ആശാസ്യമല്ലാതെ നടക്കുന്ന പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്വം CITU വിന് മേൽ കെട്ടിവയ്ക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *