ഐ എസ് ആർ ഒ ചാരക്കേസ്; നമ്പി നാരായണൻ നാളെ മൊഴി നൽകും

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പിനാരായണൻ നാളെ മൊഴി നൽകും. ഡൽഹിയിൽ നിന്നുള്ള സി ബി ഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുക. നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദേശം നൽകുകയായിരുന്നു.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സി ബി ഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ് വിവരം. നമ്പി നാരായണൻ നിരപരാധിയാണെന്ന് സി ബി ഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനുശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ ബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *