Flash News

നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ വാഹനം തടഞ്ഞു; നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി

തിരുവനന്തപുരം വി.എസ്.എസ്.സി യിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില‍നില്‍ക്കുന്നുണ്ട്. ഇതിനിടെ പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. അതേസമയം തർക്കം പരിഹരിക്കാനുള്ള ചർച്ചകള്‍ പ്രദേശത്ത് തുടരുകയാണ്. വിഷയത്തിൽ ഇടപെട്ട് നടപടിയെടുക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

Comments: 0

Your email address will not be published. Required fields are marked with *