Flash News

ഭീമന്‍ കാര്‍ഗോ സുഗമമായി കടന്നു പോയി; വ്യാജ വാര്‍ത്ത പൊളിഞ്ഞു

തുമ്പ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലേക്കുള്ള ഭീമന്‍ കാര്‍ഗോയുടെ യാത്ര വിജയകരമായി പുനരാരംഭിച്ചു. കഴക്കൂട്ടം ബൈപ്പാസിലെ മേല്‍പ്പാലം യാത്രയ്ക്ക് തടസമാകുമെന്ന് അധികൃതര്‍ കരുതിയെങ്കിലും ഇതേ പാലത്തിന് അടിയില്‍ കൂടി തന്നെയാണ് ഭീമന്‍ കാര്‍ഗോയും വഹിച്ചുള്ള കണ്ടൈനര്‍ കടന്ന് പോയത്. ലുലു മേല്‍പ്പാലം വഴിമുടക്കിയെന്ന പേരില്‍ കര്‍മ്മ ന്യൂസ് അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നെങ്കിലും കണ്ടൈനര്‍ സുഗമമായി കടന്ന് പോയതോടെ ലുലുവിനെതിരായി നടത്തിയ വ്യാജ വാര്‍ത്ത പൊളിഞ്ഞിരിക്കുകയാണ്.

കഴക്കൂട്ടം ബൈപ്പാസിലെ മേല്‍പ്പാലത്തിന്റെ ഉയരക്കുറവുണ്ടെന്ന പേരില്‍ രണ്ട് ദിവസമായി നിര്‍ത്തിയിട്ട കാര്‍ഗോ കണ്ടൈനറുകളാണ് വീണ്ടും യാത്ര ആരംഭിച്ചത്. വിദഗ്ധ ഉദ്യോഗസ്ഥരത്തെി ഉയരം പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വാഹനം ഇതേ പാലത്തിന് അടിയില്‍ കൂടി കടന്ന് പോയത്. കഴക്കൂട്ടം ബൈപ്പാസിന് കുറുകെയായി നിര്‍മ്മിച്ചിട്ടുള്ള പാലം ലുലു മേല്‍പ്പാലം എന്ന രീതിയില്‍ ചിത്രീകരിച്ചാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന ലുലുമാളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത എത്തിയത്. കര്‍മ്മ ന്യൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട വാര്‍ത്ത ഇതോടെ പൊളിയുകയും ചെയ്തു.കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ളത് എന്‍.എച്ച് 66ന്റെ കീഴിലുള്ളതാണ്. ഈ പാലം നിര്‍മ്മിച്ചിരിച്ചിരിക്കുന്നത് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയുടെ കീഴിലാണ്. പക്ഷേ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ് ലുലു പാലമെന്ന പേരിലും ലുലുമാള്‍ നിര്‍മ്മിച്ച പാലം എന്ന പേരിലും വ്യാജ വാര്‍ത്ത പുറത്തുവിട്ടത്.

സുഗമമായുള്ള കാര്‍ഗോ കണ്ടൈനറിന്റെ യാത്രക്കായി നാളെയും മറ്റന്നാളും ആക്കുളം, ചാക്ക, വേളി ഭാഗങ്ങളില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടേക്കും.കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തില്‍ ഏറ്റവും ഉയരം കൂടിയ കാര്‍ഗോയാണ് ഐ.എസ്.ആര്‍.ഒയിലേക്ക് കടന്ന് പോകുന്നത്. ഐ.എസ്.ആര്‍.ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നാണ് കാര്‍ഗോ എത്തുന്നത്. ഏഴര മീറ്ററുണ്ട് പൊക്കവും. 96 ചക്രങ്ങള്‍, 128 ടണ്‍ ഭാരം, പോകുന്ന വഴിയിലെ വൈദ്യുതി കമ്പികള്‍ മാറ്റിയും മരച്ചില്ലകളടക്കം തടസങ്ങളെല്ലാം തീര്‍ത്തുമാണ് വാഹനം മുന്നോട്ട് പോകുന്നത്. മുംബൈയിൽ നിന്ന് കപ്പലില്‍ 18ന് കൊല്ലം തുറമുഖത്തെത്തി റോഡ് മാര്‍ഗമാണ് കണ്ടൈനര്‍ തീങ്ങി തുടങ്ങിയത്. കഴക്കൂട്ടം മേല്‍പാലത്തില്‍ ആശങ്ക പങ്കുവച്ചിരുന്നെങ്കിലും വിജയകരമായി തന്നെ യാത്ര തുടര്‍ന്നു.

രാവിലെ ആറിന് ആക്കുളത്തിനടുത്ത് വെട്ടുറോഡില്‍ നിന്ന് യാത്ര തുടങ്ങും. നേരെ ചാക്ക ജങ്ഷനിലെത്തി ഓള്‍സെയിന്റ്സ് കോളജിന് മുന്നിലൂടെ വേളി വഴി കനാല്‍ ഗേറ്റും കടന്ന് തുമ്പ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിേലക്ക്. ഒരു ദിവസം എട്ട് കിലോമീറ്റര്‍ വീതം യാത്ര ചെയ്ത് ഞായറാഴ്ച വൈകിട്ടാകും ഐ.എസ്.ആര്‍.ഓയിലേക്ക് കൂറ്റന്‍ കണ്ടൈനര്‍ എത്തുക.

Comments: 0

Your email address will not be published. Required fields are marked with *