Flash News
ഇത്തരത്തിൽ തുടരാനാകില്ല; 'അമ്മ'യുടേത് തെറ്റായ നടപടിയെന്ന് മാല പാർവതി

ഇത്തരത്തിൽ തുടരാനാകില്ല; ‘അമ്മ’യുടേത് തെറ്റായ നടപടിയെന്ന് മാല പാർവതി

അമ്മയിലെ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി മാല പാർവതി. അമ്മ സംഘടന വിജയ് ബാബുവിനെതിരെ നടപടിയെടുക്കണം. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ നടപടി എടുക്കാൻ അമ്മ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടിയാവില്ല. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും മാറ്റണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. എന്നാൽ വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ പ്രസ്താവന ഇറക്കിയത്. ഇത് ശരിയായ നടപടിയല്ല. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന ഒരു വരി പ്രസ്താവനയിൽ ഇല്ല. ഇത്തരത്തിൽ ഐസിസിയിൽ തുടരാനാകില്ല. ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുധീർ കരമന അടക്കമുള്ളവർ തന്നോട് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പലരും വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നുവെന്നും മാല പാർവതി പറഞ്ഞു. ഐസിസിയിൽ നിന്നും രാജിവച്ചെങ്കിലും അമ്മയുടെ അം​ഗമായി തുടരുമെന്നും അവർ വ്യക്തമാക്കി.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *