വധശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അമ്മ ആഗ്രഹിക്കുന്നത് സ്വാഭാവികം; വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

ഉത്ര കേസിലെ കോടതി വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വധശിക്ഷ നൽകണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അമ്മ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്നും പി. സതീദേവി പറഞ്ഞു. ഉത്ര കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. പ്രതിയുടെ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. എന്നാല്‍ വിധിയില്‍ തൃപ്തയല്ലെന്നും അപ്പീല്‍ പോകുമെന്നും ഉത്രയുടെ അമ്മ പറഞ്ഞിരുന്നു.

 

 

 

Comments: 0

Your email address will not be published. Required fields are marked with *