‘കണ്ടെത്തിയ കൃത്യങ്ങളല്ല, പരിഹാരമാണ് വേണ്ടത്’
വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘അമ്മ’യുടെ ഐസിസിയിൽ നിന്ന് രാജി വച്ചത്തിന്റെ കാരണം വെളിപ്പെടുത്തി കുക്കു പരമേശ്വരൻ. എന്തിനാണ് എല്ലാവരും ഹേമ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി അലമുറയിടുന്നത് എന്ന് മനസിലാകുന്നില്ല. കണ്ടെത്തിയ കൃത്യങ്ങളല്ല, ഇതിനൊരു പരിഹാരമാണ് വേണ്ടത് എന്നും ഇനി ഇങ്ങനൊരു സംഭവം ഉണ്ടാകാൻ പാടില്ല എന്നും കുക്കു പറഞ്ഞു. കുക്കു പരമേശ്വരൻ പറഞ്ഞത്: കണ്ടെത്തിയ കൃത്യങ്ങളല്ല, പരിഹാരമാണ് വേണ്ടത്. ഇനി ഇങ്ങനെ നടക്കരുത്. എങ്ങനെ നമുക്ക് ജോലി സ്ഥലങ്ങൾ മികച്ചതാക്കാം? എങ്ങനെ സ്ത്രീകളെ സംരക്ഷിക്കാം? എന്നതിനുള്ള പരിപഹാരം ഹേമ കമ്മിറ്റയുടെ കണ്ടെത്തലിനും പഠനത്തിനും ശേഷം അത് സർക്കാരിന് സമർപ്പിക്കും. അതാണ്, സമൂഹത്തിന് കൊടുക്കാൻ ആദ്യം മുതലേ തീരുമാനിച്ചിരുന്നത്. എന്തിനാണ് എല്ലാവരും ഹേമ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി അലമുറയിടുന്നത് എന്ന് മനസിലാകുന്നില്ല. ഒരു പിഎച്ച്ഡി വിദ്യാർത്ഥി അവരുടെ റിപ്പോർട്ടിൽ റിസർച്ച് മെറ്റീരിയൽ മുഴുവൻ എഴുതില്ല. അത് ക്രോഡീകരിച്ച്, എന്താണ് ആളുകൾ മനസിലാക്കേണ്ടത്, എന്നതല്ലേ വരിക. അതാണ് എന്റെ കാഴ്ചപ്പാട്. അത് തെറ്റാകാം ശരിയാകാം. ഈ രാജി കൊണ്ട് ഒരു സന്ദേശമാണ് ഉദ്ദേശിച്ചിരിക്കുന്നത്.രാജി, അമ്മ അറിയാനും മനസിലാക്കാനും വേണ്ടിയാണ്. അത് സംഘടന മനസിലാക്കിയാലും ഇല്ലങ്കിലും എന്റെ കാര്യം ഞാൻ ചെയ്യും. അമ്മയിൽ ഞങ്ങൾ മുഴുവനായി വിശ്വാസം പുലർത്തുന്നു. അമ്മയിൽ നിന്ന് ഒരിടത്തേക്കും പോകുന്നില്ലല്ലോ. അമ്മയിൽ തന്നെ ഉണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom