ഈ നടിയുടെ ഷോട്സിന്റെ വില കേട്ടാൽ ഞെട്ടും !
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിയാണ് മലൈക അറോറ.ബോളിവുഡിന്റെ ഫാഷൻ ഐക്കണാണ് മലൈക.പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച നടി. നടി ധരിക്കുന്ന ഓരോ ഡ്രസും സോഷ്യൽ മീഡിയയിൽ തരംഗമായി മാറും.ഇപ്പോളിതാ മലൈക ധരിച്ച ഒരു ഷോർട്സിന്റെ വിലയാണ് ഫാഷൻ ലോകത്തെ പ്രധാന ചർച്ച. ഗൂച്ചിയിൽ നിന്നുള്ള വിലയേറിയ കോ-ഓർഡിൽ മലൈകയെ കണ്ടതിന് പിന്നാലെയാണ് നടി ധരിച്ച ഷോട്സിന്റെ വിശേഷങ്ങൾ ചർച്ചയാവുന്നത്. ആര്‍ഭാടമില്ലാത്ത ബണ്ണും മേക്കപ്പ് ഇല്ലാത്ത ലുക്കും ചേർന്നാണ് മലൈക എത്തിയത്. എന്നിരുന്നാലും, ഈ ചിക് കോ-ഓർഡ് സെറ്റ് സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ വിലയെക്കുറിച്ചൊന്നു നിങ്ങൾ അറിയുന്നത് നല്ലതാണ്. അതിശയിപ്പിക്കുന്ന കോ-ഓർഡ് സെറ്റ് ആഡംബര ബ്രാൻഡായ ഗൂച്ചിയിൽ നിന്നുള്ളതാണ്. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് ലഭ്യമാണ്.ടോപ്പിനു വില 2100 ഡോളർ ആണ്. ഷോർട്ട്സിന് 1400 ഡോളറും. രണ്ടും കൂടി ചേർത്ത് 2.6 ലക്ഷം രൂപയാണ് വില. കേട്ടാൽ വിശ്വസിക്കാൻ പാടാണെങ്കിലും ഇതാണ് സത്യം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom